ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് വിജയികളായ ഇന്ത്യൻ ടീമിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലെന്ന ആരോപണവുമായി ബിജെപി. പാക് സൈനിക മേധാവി അസിം മുനീറിൻറെ സുഹൃത്താണ് രാഹുലെന്നും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾക്ക് എതിരാണ് കോൺഗ്രസെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. രാഹുൽ ഗാന്ധി ഇതു വരെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചിട്ടില്ലെന്നുള്ളതാണ് ഒരു കാര്യം. മറ്റൊന്ന് പാക്കിസ്ഥാനെതിരേ ഇന്ത്യ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കണമെന്നാണ് കോൺഗ്രസ് ിപ്പോഴും ആവശ്യപ്പെടുന്നത്. കോൺഗ്രസ് എന്തിനാണ് എപ്പോഴും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നതെന്നാണ് ബിജെപി നേതാവ് എക്സിൽ കുറിച്ചത്. പാക്കിസ്ഥാൻറെ ബി ടീമാണ് കോൺഗ്രസെന്നും ഭണ്ഡാരി ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിൻറെ സമയത്ത് കോൺഗ്രസ് പാക്കിസ്ഥാനൊപ്പം നിന്നു, ഓപ്പറേഷൻ തിലകിൻറെ കാലത്തും കോൺഗ്രസ് പാക്കിസ്ഥാനൊപ്പമാണെന്നും ഭണ്ഡാരി ആരോപിച്ചു.
