VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡിട്ട് യൂണിവേഴ്സൽ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി ഏബിൾ സി അലക്സ്

കോതമംഗലം: തുടർച്ചയായി മാധ്യമ അവാർഡുകൾ നേടി, മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡ് നേട്ടം കൈവരിച്ച് യൂണിവേഴ്സൽ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഏബിൾ സി അലക്സ്.

മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റൻറുമായ ഏബിൾ, ഒന്നര വർഷം കൊണ്ട് 10 ൽ പരം റെക്കോർഡുകൾ നേടിയും, 30ൽ പരം മാധ്യമ പുരസ്‌കാരങ്ങൾ നേടിയും ഏറ്റവും കൂടുതൽ റെക്കോർഡുകളും, അവാർഡുകളും നേടിയ മലയാളി മാധ്യമ പ്രവർത്തകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കൈവരിക്കാനുള്ള പ്രയാണത്തിലാണ്.

കഴിഞ്ഞ 14 വർഷമായി മാധ്യമ രംഗത്തുള്ള ഏബിളിൻറെ നിരവധി ഹ്യൂമൻ ഇൻററസ്റ്റ് സ്റ്റോറികളും, സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങളുമാണ് പത്രത്താളുകളിൽ ഇടം പിടിച്ചിട്ടുള്ളത്.തുടർച്ചയായി മാധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചതിനു ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ലണ്ടൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്, യു എസ് എ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്, തെലുങ്കാന ബുക്ക്‌ ഓഫ് റെക്കോർഡ്സ്,യു എൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്, ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡ്, ഓറിയന്റ് ബുക്ക്‌ റെക്കോർഡ്, യു എൻ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്, കലാം ബുക്ക്‌ ഓഫ് റെക്കോർഡ്,ബ്രില്ല്യാന്റ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ് തുടങ്ങി 10ൽ പരം റെക്കോർഡുകൾക്ക് ഉടമയാണ്.

അമേരിക്കൻ മെറിറ്റ് കൗൺസിൽ ബഹുമതി,ഭാരത് സേവക് സമാജ് നാഷണൽ അവാർഡ്,നെൽസൺ മണ്ടെല ഇൻസ്പിരേഷൻ ഇന്റർനാഷണൽ അവാർഡ്, ഹെലൻ കെല്ലർ ഇന്റർനാഷണൽ അവാർഡ്, ഡോ. എ പി ജെ അബ്ദുൾ കലാം നാഷണൽ അവാർഡ്, മികച്ച മാധ്യമ പ്രവർത്തകനുള്ള അനശ്വര ചലച്ചിത്ര താരം ജയൻ സ്മാരക മാധ്യമ അവാർഡ്, പി എൻ പണിക്കർ മാധ്യമ അവാർഡ്,അടൂർ പങ്കജം, അടൂർ ഭവാനി അവാർഡ് ഉൾപ്പെടെ നിരവധി മാധ്യമ അവാർഡുകൾ നേടിയിട്ടുണ്ട്.

ഡോ. എസ് രാധാകൃഷ്ണൻ ഫൌണ്ടേഷൻ, മഹാത്മാ ഗാന്ധി ഗ്ലോബൽ ഇന്റർനാഷണൽ പീസ് ഫൌണ്ടേഷൻ, തെലുങ്കാനാ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, അമേരിക്കൻ മെറിറ്റ് കൗൺസിൽ എന്നിവർ ഹോണോററി ഡോക്ടറെറ്റ് നൽകി ആദരിച്ചിട്ടുണ്ട്. മാധ്യമ രംഗത്തിന് പുറമെ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലും നിറ സാന്നിധ്യമാണ്. നിരവധി കായിക, ചലച്ചിത്ര ചിത്രീകരണ, സാംസ്‌കാരിക വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *