മൂലമറ്റം: പുകപ്പുരക്ക് തീപിടിച്ചു. ഗുരുതിക്കളം നരിമറ്റത്തിൽ സിബി മാത്യുവിൻ്റെ പുകപ്പുരയാണ് കത്തിനശിച്ചതു് ഞായറാഴ്ച രാവിലെ പത്തു മണിയോടു കൂടിയാണ് തീപിടിച്ചത് നൂറ് ഷിറ്റോളം പുകപ്പുരയിൽ ഉണ്ടായിരുന്നതായി സിബി പറഞ്ഞു.

മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത് പുകപ്പുര നിശേഷം കത്തിനശിച്ചു കാഞ്ഞാർ പോലീസും സ്ഥലത്ത് വന്ന് പരിശോദന നടത്തി എന്നാൽ ഷീറ്റ് ഉരുകി ചാടിയതായി കാര്യമായി കണ്ടെത്താനായില്ല. അകത്ത് ഷീറ്റ് ഇല്ലായിരുന്നോ എന്ന് പോലീസും ഫയർഫോഴ്സും ചോദിച്ചു കൂടുതൽഷീറ്റ് ഉണ്ടായിരുന്നെങ്കിൽ സാധാരണ പുകപ്പുരക്കകത്ത് ഉരുകി ചാടി കിടക്കും ഇവിടെ അത് കണ്ടില്ല. സി ബി രാവിലെ പള്ളിയിൽ പോയിരുന്ന സമയത്താണ് തീപിടുത്തം ഉണ്ടായത് മോഷ്ടാക്കൾ ഷീറ്റ് എടുത്ത് മാറ്റിയ ശേഷം പുകപ്പുരക്ക് തീയിട്ടതാണോ എന്ന് സംശയിക്കുന്നു.
ഇതിനു മുമ്പ് രണ്ട് തവണ വാതിൽ കുത്തിത്തുറന്ന് ഷീറ്റ് മോഷണം പോയിട്ടുണ്ട് അന്നൊന്നും സിബി പോലീസിൽ പരാതി നൽകിയിട്ടില്ല സി ബി വൈദ്യുതി ബോർഡ് ജീവനക്കാരൻ ആണ് ഇയാൾക്ക് ചെവിക്ക് അല്പം കേൾവി കുറവുണ്ട് അതു കാരണം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ടിയാന് മടിയാണ് അത് മുതലെടുത്ത് മോഷ്ടാക്കൾ ഷീറ്റ് എടുത്ത് മാ ററി യ താ ണന്ന് നാട്ടുകാരും പറഞ്ഞു. ഇടുക്കി റോഡിൽ ഗുരുതിക്കളം ഒന്നാം വളവിൽ ഇരിക്കുന്ന വീടാണ് തൊട്ടടുത്ത് താമസക്കാർ ഇല്ലാത്തതും രാത്രിയിൽ മഴയായിരുന്നതും മോഷ്ടാക്കൾക്ക് സൗകര്യപ്രദമായി.