VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

വാഹനങ്ങളുടെ റി ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

രാജാക്കാട്: വാഹനങ്ങളുടെ റി ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ എട്ടിന് ഇടുക്കി ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നിന്നും കളക്ട്രറേറ്റിലേക്ക് നടത്തുന്ന മാർച്ചിൻ്റെയും പ്രതിഷേധ ധർണയുടെയും വിളംബരമറിയിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എസ് മീരാണ്ണൻ്റെ നേതൃത്വത്തിൽ മൂന്നാറിൽ നിന്നും ആരംഭിച്ച് രാജാക്കാട്ട് എത്തിയ വാഹന പ്രചരണ ജാഥയ്ക്ക് രാജാക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ജാഥ ക്യാപ്ടൻ വി.എസ് മീരാണ്ണൻ, വൈസ് ക്യാപ്ടൻമാരായ വിനോദ് പുഷ്പാംഗദൻ, നിസാർകാസിം, സുമേഷ് എസ് പിള്ള, കൺവീനർമാരായ സജീവ് മാധവൻ, പ്രവീൺ ബാലൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.

രാജാക്കാട് യൂണിറ്റ് പ്രസിഡൻ്റ് ടി.കെ ഷാജി, സെക്രട്ടറി ട്രൈസൺ മാത്യു, ട്രഷറർ ഇ.ജെ ചാക്കോ, വൈസ് പ്രസിഡൻ്റ് വി.എൻ സജി, കെ.ജി ജയദേവൻ, ജോമിഷ് ചാക്കോ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *