VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സോനം വാങ്ചുക്കിൻ്റെ അറസ്റ്റ് ജനാധിപത‍്യവിരുദ്ധമെന്ന് കുടുംബം പ്രതികരിച്ചു

ന‍്യൂഡൽഹി: സോനം വാങ്ചുക്കിൻ്റെ അറസ്റ്റിൽ നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം. അറസ്റ്റ് അന‍്യായമാണെന്നും അറസ്റ്റ് ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിൻറെ ഭാര‍്യയായ ഗീതാഞ്ജലി അഗ്മോ പറയുന്നത്. ജയിലിൽ പോയി വാങ്ചുക്കിനെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്നും ജനാധ‍ിപത‍്യവിരുദ്ധമാണ് അറസ്റ്റ് എന്നും ഗീതാഞ്ജലി പറഞ്ഞു. വാങ്ചുക്കിനെ ഉടനെ വിട്ടയക്കണമെന്നും അവർ മാധ‍്യമങ്ങളോട് വ‍്യക്തമാക്കി. ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്ക് അറസ്റ്റിലായത്. അതേസമയം, ലഡാക്ക് സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *