VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് നിരോധനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. സദാചാരം സംരക്ഷിക്കാനാണ് നടപടിയെന്നാണ് താലിബാൻറെ വിശദീകരണം. ഇതോടെ പുറം ലോകവുമായുള്ള അഫ്ഗാനിസ്ഥാൻറെ ബന്ധം വിച്ചേദിക്കുകയാണ്. ഫൈബർ ഒപ്റ്റിക് സേവനം നിരോധിച്ച് ഒരാഴ്ച്ച മുൻപ് ഉത്തരവിറക്കിയിരുന്നു. ഇതോടെ കാബൂൾ വിമാനത്താവളത്തിൻറ പ്രവർത്തനം താറുമാറായി. മൊബൈൽ ഫോണുകൾ, സാറ്റലൈറ്റ് ടിവി എന്നിവയടക്കം രാജ്യത്ത് നിശ്ചലമായി. രാജ്യം പൂർണമായും കണറ്റിവിറ്റി ബ്ലാക്ക് ഔട്ടിലാണെന്ന് ഇൻറർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ് ബ്ലോക്സ് റിപ്പോർട്ട് ചെയ്യുന്നു. കാബൂൾ ഓഫിസുമായുള്ള ബന്ധം പൂർണമാും നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിമാന സർവീസുകള്‌, ബാങ്കിങ് സേവനങ്ങൾ, വ്യവസായങ്ങളെ അടക്കം ഇത് മോശമായി ബാധിച്ചു. ഇൻറർ നെറ്റിന് ബദൽ മാർഗമുണ്ടാക്കുമെന്ന് താലിബാൻ അവകാശപ്പെടുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *