തൊടുപുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതു വിജ്ഞാനവും ആസ്പദമാക്കി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ഷീനാമോൾ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ(സ്പെഷ്യൽ ഗ്രേഡ്) എ.വി ജിഷ ക്വിസ് മത്സരം നിയന്ത്രിച്ചു.

കൂട്ടാർ എൻ.എസ്.എസ്. ഹൈ സ്കൂളിലെ ദേവിക ബിനുകുമാർ, ആതിര രാജേന്ദ്രൻഎന്നിവർ ഒന്നും ചോറ്റുപാറ ജി.എച്ച്.എസ്സിലെ എം.എ. ഫിദ ഫാത്തിമ, ബി. ദേവാനന്ദ് എന്നിവർ രണ്ടും പഴയരിക്കണ്ടം ജി.എച്ച്.എസ്സിലെ ഡെഫിൻ റോബിൻ, ഡെൽന റോബിൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു, കാനറാ ബാങ്ക് തൊടുപുഴ ചീഫ് മാനേജർ പ്രമോദ് പി.നായർ, എൻ സനിൽ ബാബു, എസ്.ബി.ഐ. തൊടുപുഴ ചീഫ് മാനേജർ അശ്വിൻ വി.ഗോപാൽ എന്നിവർ വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി. ജില്ലകളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച ടീമുകളെ പങ്കെടുപ്പിച്ച് ഒക്ടോബർ 15ന് തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന തല ക്വിസ് മത്സരം നടക്കും.