VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു

തൊടുപുഴ: ലോക ഹൃദയാരോ​ഗ്യ ദിനാചണത്തിൻ്റെ ഭാ​ഗമായി തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലും ലയൺസ് ക്ലബ്ബും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഫ്ലാ​ഗ് ഓഫ് ചെയ്തു. ഡി.വൈ.എസ്.പി പി.കെ സാബു ഹൃദയാരോ​ഗ്യ സന്ദേശം ഉയർത്തികൊണ്ട് ഹൈഡ്രജൻ ബലൂൺ മാനത്തേക്ക് ഉയർത്തി.

ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡോക്ടർ മെർലിൻ ഏലിയാസ് സ്വാ​ഗതം ആശംസിച്ചു. ഡോക്ടർ ഏലിയാസ് സണ്ണി ഡെൻ്റൽ ക്ലിനിക്ക് ഉടമ ഡോക്ടർ ഏലിയാസ് തോമസ് ആശംസ നേർന്നു. വാക്കത്തോൺ സെൻ്റ് മേരീസ് ആശുപത്രിയിൽ നിന്ന് ആരംഭിച്ച് ​ന​ഗരം ചുറ്റി സെൻ്റ് മേരീസ് ആശുപത്രിയിൽ സമാപിച്ചു. സമാപന ചടങ്ങിൽ കാർഡിയോളജിസ്റ്റും സെൻ്റ് മേരീസ് ആശുപത്രി മാനേജിം​ഗ് ഡയറക്ടറുമായ ഡോക്ടർ മാത്യു എബ്രഹാം ഹൃദയാരോ​ഗ്യത്തെക്കുറിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ്ബ് അം​ഗങ്ങളും സെന്റ് മേരീസ് ഹോസ്പിറ്റൽ ജീവനക്കാരും വാക്കത്തോണിൽ അണിനിരന്നു.

Leave a Comment

Your email address will not be published. Required fields are marked *