തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികളോട് അനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിരകളി നടന്നു. പങ്കെടുത്ത എല്ലവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ക്ഷേത്രം മാനേജർ ബി ഇന്ദിര, ഉപദേശക സമിതി അംഗം അഡ്വക്കേറ്റ് പി.എ ശ്രീവിദ്യ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകളും ഉപഹാരവും കൈമാറി.