VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

യുവാക്കളുടെ ഉന്നമനത്തിനായി വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് മോദി

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസ, നൈപുണ്യ വികസനം, സംരഭകത്വം എന്നിവയ്ക്ക് ഉത്തേജകം നൽകുന്ന പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. യുവാക്കളുടെ ഉന്നമനമാണ് ലക്ഷ്യം വച്ചുള്ള പദ്ധതികൾക്കായി 62,000 കോടി രൂപ മാറ്റിവച്ചതായും പ്രധാന മന്ത്രി വ്യക്തമാക്കി. 200 ഐടിഐ ഹബ്ബുകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പെടുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ രാജ്യത്തുടനീളമുള്ള 1,000 സർക്കാർ ഐടിഐകളുടെ നവീകരണം ഈ പദ്ധതി ലക്ഷ്യമിടുന്നു. ബീഹാറിന് വേണ്ടി നവീകരിച്ച ‘മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന’യ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇത് വഴി എല്ലാ വർഷവും ഏകദേശം 5 ലക്ഷം ബിരുദ ദാരികൾക്ക് സൈജന്യം നൈപുണ്യ പരിശീലനത്തിനൊപ്പം 2 വർഷത്തേക്ക് പ്രതിമാസം 1000 രൂപ അലവൻസും നൽകും.

Leave a Comment

Your email address will not be published. Required fields are marked *