തിരുവനന്തപുരം: ആറ്റിങ്ങലിൽ അമ്പത്തേഴ് വയസ്സുള്ളയാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമൺ സ്വദേശിയായ 57 കാരൻ കാലിനു പരുക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു. എന്നാൽ പിന്നീട് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.
