പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരേ നടപടി സ്വീകരിച്ച് സ്കൂൾ മാനേജ്മെൻ്റ്. സ്കൂളിലെ പ്രധാന അധ്യാപികയായ ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ വച്ച് ജീവനൊടുക്കിയത്. വിദ്യാർത്ഥിയുടെ മരണത്തിനു പിന്നാലെ സ്കൂളിലെ അധ്യാപികയായ ആശക്കെതിരേ അർജുൻറെ കുടുംബം രംഗത്തെത്തിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് പിന്നാലെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ജയിലിലിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കുടുംബത്തിൻറെ ആരോപണം.