കുമളി: കനത്ത മഴ തുടരുന്ന സാഹചര‍്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഡാമിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു. നിലവിൽ 138.25 അടിയാണ് ഡാമിലെ ജലനിരപ്പ്. ഈ സാഹചര‍്യത്തിലാണ് ഡാമിൻറെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്.
