VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു

രാജാക്കാട്: മുല്ലക്കാനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുക,ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക,ഉപയോഗശൂന്യമായ മാലിന്യ നിർമ്മാണ പ്ലാന്റിന്റെ പ്രവർത്തനം പുനരാംഭിക്കുക,കുടിവെള്ള പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കുക നിർമ്മാണം ആരംഭിച്ചു 5 വർഷമായിട്ടും പൂർത്തികരിക്കാത്ത പഞ്ചായത്ത് ഓഫിസ് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തികരിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങി, രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസനമുരടപ്പിനും എതിരെയാണ് കുറ്റവിചാരണ വാഹന പ്രചരണ ജാഥാ സംഘടിപ്പിച്ചത്,രാജാക്കാട് പഴയവടുതിയിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥയുടെ ഉത്‌ഘാടനം കെ പി സി സി മെമ്പർ ആർ ബാലൻപിള്ള ഉദ്ഘാടനം ചെയ്‌തു. രാജാക്കാട് പഞ്ചായത്തിൽ എൽ ഡി എഫിന്റെ നേതൃത്വത്തിലുള്ള പാർട്ടി അജണ്ടയാണ് നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ ബെന്നി തുണ്ടത്തിൽ മുഖ്യപ്രഭാക്ഷണം നടത്തിയ യോഗത്തിൽ ജാഥ ക്യാപറ്റൻ ജോഷി കന്യാകുഴിക്ക് പ്രവർത്തകർ സ്വികരണം നൽകി.

ബ്ലോക്ക് പ്രസിഡന്റ് എം പി ജോസ്,ഡി സി സി വൈസ് പ്രസിഡന്റ് കെ എസ് അരുൺ,ജാഥ കോ -ഓഡിനേറ്റർ കൊച്ചുപുരയ്ക്കൽ,പഞ്ചായത്ത് മെബർമാർ,പാർട്ടി പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു രാജാക്കാട് പഞ്ചായത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച വാഹന പ്രചാരണ ജാഥ വൈകിട്ട് രാജാക്കാട് ടൗണിൽ സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *