തൊടുപുഴ: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ മിഡ്സോൺ കോൺഫറൻസ് “മൈത്രി ’25” തൊടുപുഴ ഐ എം എ ഹാളിൽ വച്ച് നടത്തി. മിഡ് സോൺ വൈസ് പ്രസിഡൻ്റ് ഡോക്ടർ എ.ബി വിൻസെൻ്റിന്റെ അധ്യക്ഷതയിൽ നടത്തിയ ജനൽ ബോഡി യോഗം കെ ജി എം ഒ എ സംസ്ഥാന പ്രസിഡൻറ് ഡോ. സുനിൽ പി കെ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡോക്ടർ അൻസൽ നബി സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി ഡോ ജോബിൻ ജി ജോസഫ് സിഎംഇ സെഷനുകൾ ഉദ്ഘാടനം ചെയ്തു. മിഡ്സോൺ ജോയിൻ്റ് സെക്രട്ടറി ഡോക്ടർ ടോണി തോമസ്, സംസ്ഥാന ട്രഷറർ ഡോ. ശ്രീകാന്ത് ഡി, മാനേജിങ് എഡിറ്റർ ഡോ. ബിജോയ് സി പി, ജില്ലാ ട്രഷറർ ഡോ ആൽബർട്ട് ജെ എന്നിവർ സംസാരിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി ഡോക്ടർ കെ.ആർ രജിത് ൻ്റെ നന്ദി പറഞ്ഞു.
ഡോക്ടർമാർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ മിഡ്സോൺ ജനറൽ ബോഡി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ക്യാഷ്വാലിറ്റികളിൽ ഒരു ഷിഫ്റ്റിൽ 2 സി.എം.ഒ ഡോക്ടർമാർ എന്ന രീതിയിൽ ഒരാശുപത്രിയിൽ ചുരുങ്ങിയത് 8 സി.എം.ഒ ഡോക്ടർമാർ വേണമെന്നും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകിച്ചും ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ ആശുപത്രി സുരക്ഷ വർധിപ്പിക്കണമെന്നും യോഗത്തിൽ പ്രമേയം പാസാക്കി.
ഈ ആവശ്യങ്ങൾ സർക്കാരിനെ രേഖാമൂലം അറിയിക്കുമെന്നും സമയബന്ധിതമായി ഇത് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർന്ന് സമകാലീന പ്രസക്തിയുള്ള വിവിധ വിഷയങ്ങളിൽ സെമിനാറും ചർച്ചയും നടത്തി.