ഇടുക്കി: ഗവ. നഴ്സിംഗ് കോളജിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തനിക്കെതിരായി വരുന്ന പ്രചരണം ശുദ്ധ അസംബന്ധവും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്. കളക്ടറുടെ ചേമ്പറിൽ കൂടാൻ നിശ്ചയിച്ചിരുന്ന യോഗം സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് മാറ്റിയെന്ന് നുണ പ്രചരിപ്പിക്കുന്നത് സിപിഐ എമ്മിനെയും ജില്ലാ സെക്രട്ടറിയേയും അപകീർത്തിപ്പെടുത്താനാണ്. നഴ്സിംഗ് കോളജ് പ്രിൻസിപ്പാളും പിടിഎ ഭാരവാഹികളും ജില്ലാ സെക്രട്ടറി ഓഫീസിൽ ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം നേരിൽ കണ്ടു സംസാരിക്കാനായി വന്നതാണെന്നുമാണ് സി.വി വർഗീസ് പറയുന്നത്.
