തൊടുപുഴ: ഇതുവരെ ശക്തമായി എതിർത്ത പി.എം.ശ്രീ പദ്ധതി ഭരണപക്ഷത്തെ ഘടക കക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് അടിയന്തിരമായി അംഗീകരിച്ചു ഒപ്പിടുവാൻ കേരളത്തിലുണ്ടായ ഉണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.പി.എസ്.റ്റി.എ മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ബി.എം ഫിലിപ്പച്ചൻ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ കാവിവൽക്കരണം വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയതിനുള്ള മറുപടി സർക്കാർ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.എസ്.റ്റി.എ ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുമ്പിൽ നടന്ന ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻറ് ജോബിൻ കെ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി പി.എം നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം ബിജോയ് മാത്യു, ജില്ലാ ട്രഷറർ ഷിന്റോ ജോർജ്, സജി മാത്യു, രാജിമോൻ ഗോവിന്ദ്, ജീസ് എം അലക്സ്, ബിജു ഐസക്, ജിബിൻ ജോസഫ്, എം തങ്ക ദുരൈ, വി.ആർ രതീഷ്, ലിജോമോൻ ജോർജ് എന്നിവർ സംസാരിച്ചു.
