ബാംഗ്ലൂർ: ബൈക്ക് യാത്രക്കാരായ 3 പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്തായ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിൻറേതാണെന്ന് സ്ഥിരീകരണം. ഒക്റ്റോബർ നാലിന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപമായിരുന്നു അപകടം. മൂന്ന് പേർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു.
ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണമാണ് നടിയിലേക്കെത്തിച്ചേർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ വാഹനം നടിയുടേതാണെന്നും വാഹനം ഓടിച്ചത് ദിവ്യയാണെന്നും കണ്ടെത്തുകയായിരുന്നു. കാർ പിടിച്ചെടുത്ത പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
