തൊടുപുഴ: 1936ൽ സ്ഥാപിതമായ കല്ലാനിക്കൽ സെന്റ്. ജോർജ് യുപി സ്കൂളിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് സ്കൂളിൽ നാളിതുവരെ സേവനം ചെയ്തിരുന്ന അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം നടത്തി. സ്കൂൾ മാനേജർ ഫാദർ സോട്ടർ പെരിങ്ങാരപ്പിള്ളി അധ്യക്ഷതവഹിച്ച സംഗമം പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കോതമംഗലം കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി ഫാദർ മാത്യു മുണ്ടക്കൽ അനുഗ്രഹ പ്രഭാഷണവും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു മുഖ്യപ്രഭാഷണവും നടത്തി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജെസ്സി ജോസഫ് സ്വാഗതം ആശംസിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, ടോമി കാവാലം, ബേബി കാവാലം, ഡോക്ടർ സാജൻ മാത്യു, ഷൈനി തോമസ്, അബ്രഹാം എൻ. യു, ബിനോയി സെബാസ്റ്റ്യൻ, ശരണ്യ എസ് എന്നിവർ ആശംസകൾ നേർന്നു.
സംഗമത്തിൽ പൂർവ്വ അധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിക്കുകയും ഹെഡ്മാസ്റ്റർ ലിന്റോ ജോർജ് സ്കൂളിന്റെ നവതി അനുബന്ധ പ്രവർത്തനങ്ങൾ ആയ പാർക്ക് നിർമ്മാണം, സ്കൂൾ ബസ്, ഭവന നിർമ്മാണം, കമ്പ്യൂട്ടർ ലാബ് നവീകരണം, മെഡിക്കൽ ക്യാമ്പുകൾ, അഖില കേരള കളറിംഗ് മത്സരം, അഖില കേരള ക്വിസ് മത്സരം എന്നിവയെക്കുറിച്ച് സംസാരിക്കുകയും സംഗമത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 90 വർഷങ്ങളായി തെക്കുംഭാഗത്തിന് അക്ഷര വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സെന്റ്. ജോർജ് യുപി സ്കൂൾ കല്ലാനിക്കൽ എന്ന ഈ വിദ്യാലയ മുത്തശ്ശി ഈ നാടിന് തിലക കുറിയായി നിലകൊള്ളുന്നു.
