തൊടുപുഴ: മുതലക്കോടത്ത് വച്ചു നടന്ന തൊടുപുഴ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 556 പോയിന്റുകൾ കരസ്ഥമാക്കി മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് കുമാരമംഗലം സ്കൂൾ ഈ നേട്ടം കൈവരിച്ചത്. യു.പി, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.
സ്കൂൾ മാനേജർ ആർ.കെ ദാസ്, പി.റ്റി.എ പ്രസിഡന്റ് റോയി, പ്രിൻസിപ്പൽ ടോംസി തോമസ്, ഹെഡ്മാസ്റ്റർ സാവിൻ എസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കലോത്സവ വിജയികളെ അനുമോദിച്ചു.
