മുംബൈ: മഹാരാഷ്ട്രയിലെ മറാത്തുവാഡ മേഖലയിൽ ഈ വർഷം മാത്രം ആത്മഹത്യ ചെയ്തത് 899 കർഷകർ. വെള്ളപ്പൊക്കവുംമഴയും കാരണമുണ്ടായ കൃഷിനാശത്തെയും തുടർന്ന് കഴിഞ്ഞ ആറ് മാസത്തിൽ മാത്രം 537 കർഷകർ ജീവനൊടുക്കി. ബീഡ്, ഛത്രപതി സാംഭാജി നഗർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ. ഛത്രപതി സാംഭാജിനഗർ ജില്ലയിൽ 112 കർഷകരും ബീഡ് ജില്ലയിൽ 108 കർഷകരും നന്ദേടിൽ 90 കർഷകരുമാണ് ആത്മഹത്യ ചെയ്തത്. അധിക മഴയും വെള്ളപ്പൊക്കവും 12 പേരുടെ മരണത്തിനും ഗണ്യമായ നാശനഷ്ടങ്ങൾക്കും കാരണമായിരുന്നു. ഒരു വാഴക്കർഷകൻ ടണ്ണിന് 25,000 രൂപ നിരക്കിൽ 100 ടൺ വിളയ്ക്കാണ് വ്യവസായിയുമായി കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ സിന നദിയിലെ വെള്ളപ്പൊക്കത്തിൽ മുഴുവൻ വിളയും നശിച്ചതിനുശേഷവും 25,000 രൂപ മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.
