തൃശൂർ: തിയേറ്റർ ഉടമയ്ക്കും ഡ്രൈവറിനും വെട്ടേറ്റു. തൃശൂർ രാഗം തിയെറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവർ അജീഷിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10ഓടെ സുനിലിന്റെ വീടിനു മുന്നിൽ വെച്ചായിരുന്നു സംഭവം. തിയേറ്ററിൽനിന്ന് വീട്ടിലെത്തി ഡ്രൈവർ ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ.
