VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തിൽ ആറ് പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറ് മരണം. വെള്ളിയാഴ്ച രാവിലെ മധ്യ ബംഗ്ലാദേശിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി ആളുകൾക്ക് ഭൂചലനത്തിൽ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ദേശിയ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് പശ്ചിമ ബംഗാളിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.38 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ നർസിങ്ഡി ജില്ലയിലെ ഘോരഷാൽ പ്രദേശത്താണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. യു.എസ് ജിയോളജിക്കൽ സർവേ(യു.എസ്.ജി.എസ്) 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *