ഇടുക്കി: ജില്ലാ പഞ്ചായത്തിലേക്കു ഷൈനി റെജിയുടെ രണ്ടാമത്തെ വിജയം കൂടുതൽ ഭൂരിപക്ഷത്തിൽ. 4,844 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ വിജയം. 2010 – 2015, കാലയളവിൽ കള്ളിപ്പാറയിൽ നിന്നും 2015 – 2020 കാലയളവിൽ ഒറക്കണ്ണിയിൽ നിന്നും ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കാൽ നൂറ്റാണ്ടിന്റ സാമൂഹ്യ രാഷ്ട്രിയ രംഗത്തെ പ്രവർത്തനം കൊണ്ട് ജനഹൃദയങ്ങളിൽ പതിഞ്ഞ പേരാണ് ഷൈനിയുടേത്. ജില്ലാ പഞ്ചായത്തിലെയ്ക്ക് രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടത് തനിക്ക് കൂടുതൽ ഉത്തരവാദിത്വം നൽകിയിരിക്കുകയാണെന്നും അത് പരമാവധി ജനങ്ങൾക്ക് വേണ്ടി അവർക്കൊപ്പം നിന്ന് നിറവേറ്റുമെന്നും ഷൈനി റെജി പറഞ്ഞു.
