VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കട്ടപ്പന നഗരസഭാ അധ്യക്ഷനായി യു.ഡി.എഫിലെ ജോയി വെട്ടിക്കുഴിയെ തിരഞ്ഞെടുത്തു

ഇടുക്കി: കട്ടപ്പന നഗരസഭാ അധ്യക്ഷനായി യു.ഡി.എഫിലെ ജോയി വെട്ടിക്കുഴിയെ തിരഞ്ഞെടുത്തു. നടന്ന വോട്ടെടുപ്പിൽ 20 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന എൽ.ഡി.എഫിലെ വി.ആർ. സജിക്ക് 13 വോട്ടുകൾ ലഭിച്ചു. എൻ.ഡി.എയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

വരണാധികാരി അതുൽ സ്വാമിനാഥ് പുതിയ അധ്യക്ഷന് സത്യവാചകം ചൊല്ലിക്കൊടുത്തു. കൗൺസിലർ കെ.ജെ. ബെന്നി ജോയി വെട്ടിക്കുഴിയുടെ പേര് നിർദ്ദേശിക്കുകയും തോമസ് മൈക്കിൾ പിന്താങ്ങുകയും ചെയ്തു. വി.ആർ. സജിയുടെ പേര് ബേബി കുര്യൻ നിർദ്ദേശിക്കുകയും ബിന്ദുലത രാജു പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫ് ജില്ലാ അധ്യക്ഷൻ കൂടിയായ ജോയി വെട്ടിക്കുഴി, നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് സ്ഥാനമേറ്റ ശേഷം പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയർമാനും മുൻ നഗരസഭ ചെയർമാനുമാണ് ജോയി വെട്ടിക്കുഴി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നിരവധിപ്പേരാണ് എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *