
തൊടുപുഴ: നഗരസഭാ ചെയർപേഴ്‌സണായി മുസ്‌ലിം ലീഗിലെ സാബിറ ജലീൽ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച സാബിറക്ക് 22 വോട്ടും ബി ജെ പിയിലെ ശ്രീജ രാജേഷിന് 9 വോട്ടും എൽ്ഡിഎഫിലെ കവിത അജിക്ക് 6 വോട്ടും ലഭിച്ചു. സ്വതനത്രനായി വിജയിച്ച ആർ ഹരി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. രണ്ട് സ്വതന്ത്ര അംഗങ്ങൾ യു ഡിഎഫിനെ പിന്തുണച്ചു. ഇടുക്കി സബ് കലക്ടർ അനൂപ് ഖാർഗ് വരണാധികാരിയായിരുന്നു.മുനിസിപ്പൽ പതിനെട്ടാം വാർഡായ കുമ്മംകല്ലിൽ മുൻ നഗരസഭാ ചെയർപേഴ്‌സണും സി പി എം ഏരിയാ കമ്മിറ്റിയംഗവുമായ സബീന ബിഞ്ചുവിനെതിരെ അട്ടിമറി ജയം നേടിയാണ് സാബിറ ജലീൽ ഇത്തവണ കൗൺസിലിൽ എത്തുന്നത്. 2020ൽ പതിനാറാം വാർഡിൽ നിന്നും വിജയിച്ചു.
കുടുംബശ്രീയിലൂടെയാണ് സാബിറ ജലീൽ പൊതുപ്രവർത്തന രംഗത്തെത്തുന്നത്. കുടുംബശ്രീ പ്രവർത്തകയും, എ ഡിഎസ് ചെയർപേഴ്‌സണും, മുനിസിപ്പാലിറ്റി സിഡിഎസ് മെമ്പറുമായിട്ടുള്ള പ്രവർത്തനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്ത് നേതൃപാടവം തെളിയിച്ച സാബിറ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി സജീവമായ ഇടപെടൽ നടത്തി വരുന്നു. വനിതാ ലീഗ് ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമാണ്.നഗരസഭയിലെ 38 വാർഡുകൾക്കും തുല്യ പരിഗണന നൽകി തുടർ വികസന പരിപാടികൾ നടപ്പാക്കുമെന്ന് ചെയർപേഴ്‌സൺ സാബിറ ജലീൽ പറഞ്ഞു.
ഉച്ചകഴിഞ്ഞു നടന്ന വൈസ് ചെയർമാൻ കെ ദീപക് തിരഞ്ഞെടുക്കപ്പെട്ടു.തൊടുപുഴ നഗരസഭാ അധ്യക്ഷ സ്ഥാനം ആദ്യടേമിൽ മുസ്ലീം ലീഗിനും,ഒരുവർഷം കേരള കോൺഗ്രസും അവസാന രണ്ടുവർഷം കോൺഗ്രസുമാകും നഗരസഭഭരിക്കുക എന്നാൽ കോൺഗ്രസിൽ ഇത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. മൂന്നുവർഷം കഴിഞ്ഞ് ആര് എന്നതിന് പാർടിക്കുള്ളിൽ തുല്യാഭിപ്രായമില്ല. കോൺഗ്രസിലെ പടലപ്പിണക്കമാണ് ലീഗിന് ഭരണം നൽകിയത് എന്നും ആക്ഷേപം ഉണ്ട്.തൊടുപുഴയിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച് കയറിയെങ്കിലും അധ്യക്ഷ സ്ഥാനത്തെ ചൊല്ലി യുഡിഎഫിലുണ്ടായ തർക്കം വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.
