തിരുവനന്തപുരം: ബി.ജെ.പി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് മത്സരിക്കാൻ തയാറായതെന്ന് ആർ ശ്രീലേഖ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആദ‍്യം വിസമ്മതിച്ചിരുന്നുവെന്നും ഒരു മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞു. മേയർ സ്ഥാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപെട്ടതിനാൽ തീരുമാനം മാറുകയായിരുന്നുവെന്നും വി.വി രാജേഷും ആശാനാഥും നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ‍്യമായതിനാൽ ആയിരിക്കാം തീരുമാനമെന്നും ശ്രീലേഖ പറഞ്ഞു.
