തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ അപകടത്തിൽ ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ(58) മരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബിന്ദുവിന് പരുക്കേറ്റിട്ടുണ്ട്.
