നെടുങ്കണ്ടം: കല്ലാർ സെക്ഷനിലെ രാമക്കൽമേട് ഭാഗത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. പുതുവേലിൽ അശ്വതി ഭവൻ അംബുജാക്ഷൻ എന്നയാളുടെ വീടിനോട് ചേർന്ന കൃഷി സ്ഥലത്ത് കണ്ടെത്തിയ പെരുമ്പാമ്പിനെ കുമളി റേഞ്ചിലെ കല്ലാർ സെക്ഷൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ പിടികൂടി തമിഴ്നാട് വന മേഖലയിൽ എത്തിച്ച് തുറന്നുവിട്ടു. കല്ലാർ സെക്ഷൻ പോസ്റ്റിലെ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പിടിച്ചത്.
