VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടുക്കി ജില്ലയിൽ ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ തുറന്നു

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ അടുത്തറിയുന്നതിനും വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനുമായി ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ ഇടുക്കി കളക്ടറേറ്റ്, പീരുമേട്, ദേവികുളം വരണാധികാരികളുടെ കാര്യാലയങ്ങൾ എന്നിങ്ങനെ മൂന്ന് സെന്ററുകളാണ് ആരംഭിച്ചത്. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ളവരും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് അറിയാൻ താൽപ്പര്യം ഉള്ളവരും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഡെമോൺസ്‌ട്രേഷൻ സെന്ററിന് പുറമെ വരുംദിവസങ്ങളിൽ ഇ.വി.എം ഡെമോൺസ്‌ട്രേഷൻ വാൻ ജില്ലയിൽ പര്യടനം നടത്തുമെന്നും കളക്ടർ അറിയിച്ചു. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *