VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ബിജോമാണി പരിസ്ഥിതി മൗലികവാദികളുടെ ഏജൻ്റ്; എൽ.ഡി.എഫ്

ഇടുക്കി: പരിസ്ഥിതി മൗലികവാദികളുടെ ജില്ലയിലെ ഏജൻ്റാറാണ് ഡിസിസി ഭാരവാഹിയായ ബിജോമാണിയെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കരുതെന്നും ഇടുക്കി വനമാക്കണമെന്നും ആവശ്യപ്പെടുന്ന എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വിദേശ ഫണ്ട് കൈപറ്റുന്ന ചില കപട പരിസ്ഥിതി സംഘടനകളുടെ പിണിയാളായി നിന്ന് ജില്ലയിലെ കർഷകരെ ഒറ്റിക്കൊടുക്കുന്ന ഇത്തരം നപുംസുകങ്ങളെ തിരിച്ചറിയാൻ പ്രബുദ്ധരായ മലയോര ജനതക്ക് കഴിയും. കെട്ടിടനിർമ്മാണം നടത്തുന്ന ഇടങ്ങളിലെത്തി പണം ചോദിക്കുക നൽകാൻ തയ്യാറായില്ലെങ്കിൽ വ്യാജപരാതി നല്കുക ഇത്തരം ഹീന പ്രവൃത്തികൾ ആണ് ഇത്തരക്കാർ നടത്തുന്നത്. പളളിവാസലിലെ റിസോർട്ട് നിർമ്മാണത്തിൽ പിരിവു നല്കാത്തതിനെ തുടർന്ന് വിജിലൻസിൽ പരാതി നൽകി.

പരാതി നൽകിയതിനെ തുടർന്ന് കട്ടപ്പനയിൽ ഒരു കെട്ടിട നിർമ്മാണം നിലച്ചിട്ട് നാളുകളായി ഇതുവരെയും നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പട്ടയം നല്കാനുളളതായ ഏത് ഉത്തരവിറക്കിയാലും അതിനെ എതിർക്കുക എന്നതാണ് പരിസ്ഥിതി മൗലികവാദികളുടെയും ബിജോമണിയുടെയും തന്ത്രം. ഇടുക്കി ജില്ലക്കെതിരായ പരിസ്ഥിതി സംഘടനകളുടെ നിലപാടുകൾ രാജകുമാരിയിലെ ഒരു മാധ്യമപ്രവർത്തകൻ തയ്യാറാക്കി നല്കുകയും അതുകൊണ്ട് വന്ന് വാർത്താസമ്മേളനം നടത്തുകയും ചെയ്യുകയാണ് ബിജോമാണിയുടെ പതിവ്. ഇടുക്കിയിൽ ബഫർ സോൺ 8 കിലോമീറ്റർ ആക്കണമെന്നും കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഹരിത എം.എൽ മാരുടെ നേതാവായ വിഡി സതീശൻ ജാഥയുമായ് ജില്ലയിലെത്തുമ്പോൾ പരിസ്ഥിതി സംഘടനകകനുകൂലമായി കളമൊരുക്കുകയാണ് ബിജോമാണിയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഗാഡ്ഗിൽ റിപ്പോർട്ട് ഇടുക്കിയിൽ നടപ്പാക്കണമെന്ന് വാദിച്ചകോൺഗ്രസ്സ് നേതാവിൻറെ ശിഷ്യൻ ഇപ്പോഴും കപട പരിസ്ഥിതിവാദികൾക്കൊപ്പമാണ്. 70 വർഷമായി ഇടുക്കിയിൽ ആളുകൾ കൃഷിചെയ്തും വീടുവയ്ച്ചും വാണീജ്യ സ്ഥാപനങ്ങൾ നിർമ്മിച്ചും ജീവിച്ചുപോന്നതാണ്. പതിച്ചു കിട്ടിയ ഭൂമിയിൽ കൃഷിചെയ്യാനും വീടുവയ്ക്കാനും മാത്രമേ പാടുളളു എന്നും വാണീജ്യസ്ഥാപനങ്ങളുടെ നിർമ്മാണം പാടില്ലന്നുമുളള കോടതി വിധി ഉണ്ടാകാനുളള കാരണക്കാരൻ ബിജോമാണിയാണ്.

പളളിവാസലിൽ ഹോട്ടൽ നിർമ്മിച്ചത് പട്ടയ വ്യവസ്ഥ ലംഘിച്ചാണെന്ന് കാണിച്ച് ബിജോമാണി വിജിലൻസിൽ പരാതി നല്കി. തുടർന്ന് മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ നല്കിയ ഹർജിയെ തുടർന്ന് ജില്ലയിലാകെ നിർമ്മാണ നിരോധം ഉണ്ടായത് ബൈസൺവാലിയിലെ കോൺഗ്രസ്സ് നേതാവ് നല്കിയ ഹർജിയെ തുടർന്നാണ് കേരളത്തിനാകെ ഈ നിയമം ബാധകമായി വന്നത്. ഇടുക്കിലെ പട്ടയ വിതരണത്തിനും ഭൂപ്രശ്ന പരിഹാരത്തിനും എതിരെ ബിജോമാണിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷവിരുദ്ധ നീക്കങ്ങളിൽ മനംനൊന്ത് നൂറുകണക്കിനാളുകൾ ഇടുക്കിയിലെ സ്ഥലവും ജീവിതവും ഉപേക്ഷിച്ച് മലയിറങ്ങിപ്പോവുകയാണ്. ജനിച്ച മണ്ണിനോട് കൂറില്ലാത്ത സ്വന്തം ജനതയെ ഒറ്റുക്കൊടുക്കുന്ന പട്ടയം കൊടുക്കുന്നതിന് തടസ്സം എന്നും നില്കുന്ന ഇത്തരക്കാരെ കാലം ചരിത്രത്തിൻറെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും എൽഡിഎഫ് നേതാക്കന്മാരായ കെ.സലീംകുമാർ സി.വി വർഗ്ഗീസ് ജോസ് പാലത്തിനാൽ എന്നിവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *