VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സി.ജെ റോയിയുടെ മരണം; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ തെളിവില്ലെന്ന് എസ്.ഐ.റ്റി

ബാം​ഗ്ലൂർ: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ തെളിവില്ലെന്ന് എസ്.ഐ.റ്റി. റോയിയെ സമ്മർദത്തിൽ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്.ഐ.റ്റി വ്യക്തമാക്കുന്നു. ‌ ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടില്ല. റോയിയെ അലട്ടിയത് മറ്റെന്തെങ്കിലും പ്രശ്നമാവാം എന്നാണ് ഉ​ദ്യോ​ഗസ്ഥരുടെ നിഗമനം. റോയ് മാനസിക സമ്മർദത്തിന് ചികിത്സ തേടിയത് എന്തിനെന്നും പരിശോധിക്കുന്നുണ്ട്. റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് എസ്.ഐ.റ്റി. റോയിയുടെ കമ്പനികളുടെ ഓഡിറ്റ് രേഖകൾ വിശദമായി പരിശോധിക്കും. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ സ്വകാര്യ ഓഡിറ്റർമാരെ നിയോഗിച്ചതായും അന്വേഷണസംഘം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *