VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഉടുമ്പന്നൂർ ടൗണിൽ മോഷണം തുടർക്കഥയാകുന്നു; പോലീസ് അനാസ്ഥയിലെന്ന് വ്യാപാരികൾ

ഉടുമ്പന്നൂർ: മോഷ്ടാവിനെകൊണ്ടു വലഞ്ഞ് ഉടുമ്പന്നൂർ ടൗൺ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണവും മോഷണശ്രമവും നടത്തി കള്ളൻ വിലസുകയാണ്. ഉടുമ്പന്നൂരിലെ രണ്ടുകടകളിലാണ് ചെവ്വാഴ്ച വെളുപ്പിന് കള്ളൻകയറിയത്. പനച്ചിക്കൽഹംസ, കാവാട്ട് അഷറഫ് എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്.

വെളുപ്പിന് മൂന്നു മുതൽ 3.30 വരെയുള്ള സമയത്താണ് മോഷണം. കുറച്ചു ദിവസം മുമ്പ്  പറമ്പുകാട്ട് ഷാജിയുടെ കടയിലും മോഷണം നടന്നു. കരിമണ്ണുർ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മോഷ്ടാവിന്റ മുഖം മറച്ച ദൃശ്യം സിസിടിവിയിൽപതിഞ്ഞിണ്ട്. ഇതിനന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ സംബന്ധിച്ച് ഏകദേശ വ്യക്തത വന്നിട്ടുണ്ടെന്നും വൈകാതെ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കരിമണ്ണുർ ഇൻസ്‌പെടർ വി.സി വിഷ്ണു കുമാർ പറഞ്ഞു.

അതേസമയം പോലീസ് ശ്രമിച്ചിട്ടും പിടിക്കപ്പെടാതെ കള്ളന്റെ സ്വൈര്യ വിഹാരം ടൗണിലെ കച്ചവടക്കാർക്ക് ഭീഷണിയായി മാറുകയാണ്. ഡോ​ഗ് സ്ക്വാഡു വിരൽ അടയാള വിദഗ്ധരും ഉള്ള നമ്മുടെ പോലീസ് നിസ്സംഗത പാലിക്കുന്നതിൽ വ്യാപാരികൾക്ക്‌ കടുത്ത പ്രതിഷേധമുണ്ടെന്നു മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അശ്വതി മധുവും സെക്രട്ടറി സാജുവും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *