VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ലോകഹൃദയാരോഗ്യ ദിനം; ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് വാക്കത്തോൺ സംഘടിപ്പിക്കും

തൊടുപുഴ: ലോകഹൃദയാരോഗ്യത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴയും സെൻ്റ് മേരീസ് ഹോസ്പിറ്റലും ചേർന്ന് സെപ്റ്റംബർ 29ന് രാവിലെ ആറ് മണിക്ക് വാക്കത്തോൺ സംഘടിപ്പിക്കും. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോൺ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ ദീപക്, ഡി.വൈ.എസ്പി പി.കെ സാബു ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന വാക്കത്തോൺ ഗാന്ധി സ്ക്വയർ, സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, കാഞ്ഞിരമറ്റം ജംഗ്ഷൻ, മൂപ്പിൽകടവ് പാലം, കെ.എസ്.ആർ.റ്റി.സി ജം​ഗ്ഷൻ വഴി തിരികെ സെൻ്റ് മേരീസ് ഹോസ്പിറ്റലിൽ സമാപിക്കും. സമാപന യോ​ഗത്തിൽ പ്രശസ്ത‌ കാർഡിയോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തും.

തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലയൺസ് ക്ലബ് ഓഫ് തൊടുപുഴ പ്രസിഡൻ്റ് ഡോ. മെർലിൻ ഏലിയാസ്, സെക്രട്ടറി സ്റ്റീഫൻ ജോസ് പുളിമൂട്ടിൽ, പ്രോജക്ട് എമറിറ്റസ് ചെയർമാൻ ഡോ. സുദർശൻ, സെൻ്റ് മേരീസ് ഹോസ്പിറ്റൽ ഡയറക്ടർ തോമസ് എബ്രഹാം എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *