VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്ര മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 5 ജില്ലകളിൽ യെലോ അലർട്ടാണ്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ വെള്ളം കയറി. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ചു. കനത്തമഴയെ തുടർന്ന് വാമനപുരം നദിയിൽ നീരൊഴുക്ക് വർധിച്ചു. മലയോരമേഖലകളിൽ ഉൾവനത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *