തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടത്താനിരുന്നത്. അടുത്ത മാസം നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ജിഎസ്ടി പരിഷ്ക്കരണവും മഴയും വിൽപ്പനയെ ബാധിച്ചെന്ന് കാട്ടിയാണ് തീരുമാനം. ഇത് സംബന്ധിച്ച ഏജൻറുമാരുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം.
