രാജാക്കാട്: ഇടതുപക്ഷത്തിൻ്റെ ഭൂമി പതിവ് ചട്ടഭേദഗതി തട്ടിപ്പിൽ,സർക്കാർ തെറ്റിന് ജനങ്ങൾ ശിക്ഷിക്കപ്പെടണമോ എന്ന ചോദ്യവുമായി യുഡിഎഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും ജനകീയ പ്രതിഷേധ സദസും സംഘടിപ്പിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു.യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി കൊച്ചുവള്ളാട്ട് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ജോഷി കന്യാക്കുഴി സ്വാഗതവും കെ.കെ രാജൻ നന്ദിയും അർപ്പിച്ചു.യുഡിഎഫ് നേതാക്കളായ ആർ.ബാലൻപിള്ള,എം.ജെ കുര്യൻ,ജമാൽ ഇടശ്ശേരിക്കുടി,ജോസ് ചിറ്റടി,കെ.എസ് ശിവൻ, എം.പി ജോസ്,ബെന്നി തുണ്ടത്തിൽ,ഷാജി അമ്പാട്ട്, ഒ.എസ് ജോസഫ്,ബെന്നി പാലക്കാട്ട്,കിങ്ങിണി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
