തൊടുപുഴ: പാതി വില തട്ടിപ്പിൽ നിയോഗിച്ച ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീമിനെ പിരിച്ചു വിടുന്ന സർക്കാർ നിലപാട് ഖേദകരമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു കുറ്റപ്പെടുത്തി. ഇരുന്നൂറ്റി നാൽപ്പത്തിയൊന്ന് കോടി രൂപയുടെ തട്ടിപ്പ് നടക്കുകയും മുപ്പത്തിയൊന്നായിരം ആളുകളുടെ പണം പിടുങ്ങുകയും ചെയ്ത ഈ കുറ്റവാളിയ്ക്ക് സർക്കാർ ഒത്താശ ചെയ്യുന്നതിന് തുല്യമാണ് അന്വേക്ഷണ സംഘത്തെ പിരിച്ചുവിടുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കെട്ടുതാലി പണയപ്പെടുത്തി നൽകിയ പണം തട്ടിച്ച പ്രതി പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ കയറിയിറങ്ങിയെന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാമറ്റത്ത് വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് ലാലു കോട്ടക്കയംഅധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം കോ ഓർഡിനേറ്റർ മനോജ് കോക്കാട്ട് മുഖ്യപ്രഭാക്ഷണം നടത്തി.
ഡി.സി സി സെക്രട്ടറി എൻ.ഐ ബെന്നി, ഇന്ദു സുധാകൻ, ജോപ്പി സെബാസ്റ്റ്യൻ, ബ്ലോക്ക് പ്രസിഡൻ്റ രാജു ജോസ്, മണ്ഡലം പ്രസിഡൻ്റ് കെ.എംഹംസ നേതാക്കളായ ജിസൺ കിഴക്കേകുന്നേൽ, ബെന്നി വെട്ടിമറ്റം, മോഹൻദാസ് പുതുശേരി, സോണി കിഴക്കേക്കര,നാരായൺ, അലക്സ് തോമസ്, ജോസ് കോയിക്കാട്ടിൽ,ജയകുമാർ ജോസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. അഭിലാഷ് രാജൻ, ഇന്ദു ബിജു, രാജി ചന്ദ്രശേഖർ, ജെയിംസ് പാറേക്കുടി ബിന്ദു ഗ്ലാഡി, ലിനാ സിജി തുടങ്ങി നേതൃത്വം നൽകി.