ചെറുതോണി: കൊച്ചി ധനുഷ്കോടി ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലെ റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ടും സർക്കാർ വേണ്ട വിധം ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സെൻട്രൽ ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ മന്ത്രിയുടെ ഓഫീസിന് 100 മീറ്റർ മുൻപ് പോലീസ് തടഞ്ഞു. പ്രവർത്തകരും പോലീസുമായി നേരിയ സംഘർഷം ഉണ്ടായി. എന്നാൽ സംഘർഷത്തിൽ ആർക്കും പരിക്കില്ല. തുടർന്നുനടന്ന പ്രതിഷേധ പരിപാടിയിൽ യൂത്ത്കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡണ്ട് അനിൽ കനകൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ട്റോയ് കെ. പൗലോസ് സമരം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, നേതാക്കളാ , സോയിമോൻ സണ്ണി, ടോണി , തോമസ് ഡിക്ലാർക്ക് സെബാസ്റ്റ്യൻ, എം.എ.അൻസാരി കോൺഗ്രസ്സ് നേതാക്കളായാ അഡ്വ. അനീഷ് ജോർജ്, ജോയി വർഗ്ഗീസ്, ടോമി പാലക്കീൽ മാർട്ടിൻ വള്ളാടി ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.