പത്തനംതിട്ട: കോൺഗ്രസിനെതിരായ അതൃപ്തി എൻഎസ്എസ് പരസ്യമാക്കിയതിനു പിന്നാലെ അനുനയ ശ്രമത്തിന് നേതാക്കൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിട്ടെത്തി സന്ദർശിച്ചു. നീരസം അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെ പിന്തുണച്ചും കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ചും സുകുമാരൻ നായർ രംഗത്തെത്തിയത്. പിന്നാലെ അടൂർ പ്രകാശും പി.ജെ കുര്യനുമടക്കം സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ തിരുവഞ്ചൂരും അനുനയ നീക്കവുമായി രംഗത്തെത്തിയത്.
