VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഉടുമ്പൻചോലയിലെ യുവാവിൻ്റെ കൊലപാതകം; പ്രതിയായ സഹോദരി ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാരിത്തോട്, കൈലാസനാട്, മുണ്ടകത്തറപ്പേൽ, പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി നാഗരാജാണ്(33) അറസ്റ്റ്ലായത്. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു, സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജാണ്(30) കൊല്ലപ്പെട്ടത്. ഉറങ്ങി കിടക്കുമ്പോൾ കഴുത്തു അറുത്തു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട സോൾരാജിന്റെ സഹോദരി ഭർത്താവ് നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുംകണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി നാഗരാജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോഴാണ് സോൽരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത് കേസിന്റെയും മർദ്ദനത്തിന്റെയും ദേഷ്യത്തിലാണ് നാഗരാജ് കൊലപാതകം നടത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തം വാർന്നു വീടിനുള്ളിൽ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. തുടർച്ചയായി മാതാ പിതാക്കളുടെയും സഹോദരിയുടെയും തന്റെയും നേരെ തുടർച്ചയായി നടത്തി കൊണ്ടിരുന്ന മർദ്ദനത്തിന്റെയും, അക്രമണത്തിന്റെയും പ്രതികരമായിട്ടാണ് നാഗരാജ് കൊലപാതകം നടത്തിയത് എന്ന് പോലീസിന് മൊഴി നൽകി. രണ്ട് ദിവസം കഴിഞ്ഞു വീട്ടിലെത്തിയ നാഗരാജിന്റെ ഭാര്യ കവിതയാണ് സോൽരാജ് മരിച്ചു കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പോലീസ് സ്‌ഥലത്തി നടത്തിയ അന്വേഷണത്തി നോടുവിലാണ് നാഗരാജിനെ അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസ്ന്റെ നിർദേശനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ മാരായ അനൂപ്മോൻ, ജർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ,എസ്‌.ഐ. ദിജു ജോസഫ് എ.എസ്‌.ഐ. അൻഷദ് ഖാൻ,സുബൈർ, എസ്‌.സി.പി.ഒമാരായ അഭിലാഷ്, എം.പ്രദീപ്, സിജോ ജോസഫ്, ശ്രീജിത്, സുജിത്, സുജുരാജ്, അനീഷ്,, സുബിൻ, ദീപക്, അനു അയ്യപ്പൻ, സലിൽ. സി പി ഒ മാരായ രഞ്ജിത്ത്, അനീഷ് സിജോമോൻ, സിന്ധുമോൾ, എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *