ഇടുക്കി: മൂലമറ്റത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് നിന്നു വൻ അപകടം ഒഴിവായി. ഇടാട് അന്ത്യം പറക്കു് സമീപമാണ് സംഭവം നടന്നത്. തൃശ്ശൂർ സ്വദേശികളായ I7 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഗമൺ സന്ദർശിച്ച് തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്. യാത്രക്കാർക്ക് പരുക്കുകൾ ഇല്ല. അപകടത്തിന് പിന്നാലവെ ഓടി കൂടിയ നാട്ടുകാർ മൂലമറ്റത്ത് നിന്ന് മറ്റൊരു വാഹനം വിളിച്ച് യാത്രക്കാരെ പറഞ്ഞയച്ചു. ഈ റൂട്ടിൽ പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് സമീപവാസികൾ പറഞ്ഞു.
