ജയ്പുർ: രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഉണ്ടായ തീപിടിത്തത്തിൽ 8 മരണം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകട സമയത്ത് 11 രോഗികളായിരുന്നു ഐസിയുവിലുണ്ടായിരുന്നത്. ന്യൂറോ ഐസിയു വാർഡിന്റെ സ്റ്റോർ റൂമിൽനിന്ന് രാത്രി 11.20ഓടെ തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
