ഉപ്പുതറ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും നാലാം വാർഡ് മെമ്പറുമായ സരിത പി.എസിനെ കുറുമാറ്റ നിയമ പ്രകാരം അയോഗ്യയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി. നാലാം വാർഡിൽ നിന്ന് യു.ഡി.എഫ് ബാനറിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിൻ്റെ സ്ഥാനാർത്ഥിയായണ് സരിത ജനവിധി തേടി സി.പി.എം സ്ഥാനാർത്ഥിയായ ഇന്ദിര ചന്ദ്രാ മോഹൻദാസിനെ പരാജയപ്പെടുത്തിയത്. ഇലക്ഷൻ പ്രചരണത്തിൻ്റെ മുഴുവൻ തുകയും വഹിച്ചിരുന്നത് യു.ഡി.എഫ് പ്രവർത്തകരായിരുന്നു. ഒരു രൂപ പോലും സ്വന്തമായ് മുടക്കില്ലാതെ ജയിപ്പിച്ച ശേഷം എൽ.ഡി.എഫ് ലെയ്ക്ക് ചേക്കേറിയത് യു.ഡി.എഫ് പ്രവർത്തകരെ വേദനിപ്പിച്ചിരുന്നു.
യു.ഡി.എഫി ലെ ധാരണ ആദ്യ രണ്ട് വർഷം വൈസ് പ്രസിഡൻ്റ് സ്ഥാനം സിനി ജോസഫിനും അത് കഴിഞ്ഞ രണ്ട് വർഷം ഓമന സോദരൻ അവസാന ഒരു വർഷം സരിത പി.എസ് എന്നതായിരുന്നു. യു.ഡി എഫ് ധാരണ പ്രകാരം കാലവധി പൂർത്തിയാക്കിയ സിനി ജോസഫ് രാജിവെച്ചതോട് കൂടിയാണ് 26/7/2023ൽ വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടന്നതും സരിത പി.എസ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകുന്നതും. വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുമ്പായ് സരിതയ്ക്ക് കേരള കോൺഗ്രസ്സ് (J) ജില്ലാ പ്രസിഡൻ്റ് പ്രഫ: എം. ജെ ജേക്കബ് വിപ്പ് നൽകിയിരുന്നു.
ഇതിൻ്റെ പകർപ്പ് വരണാധികാരിയ്ക്കും നൽകിയിരുന്നു. വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ നിന്ന് കുറുമാറി വൈസ് പ്രസിഡൻ്റായ പി.എസ് സരിതക്കെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റും ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാബു വേങ്ങവേലിയും തിരഞ്ഞെടുപ്പ് കമ്മിഷനിൽ കേസ് ഫയൽ ചെയ്യുകയും 7/10/2025ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ വിധി പറയുകയും ചെയ്തു.
മെമ്പർ സ്ഥാനത്ത് നിന്ന് അയോഗ്യയാകുന്നതോടൊപ്പം ആറ് വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാടില്ലാന്ന വിലക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരിക്കുന്നു.
കുറുമാറിയ സരിതയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്ന് യൂ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്തിൽ ലഡു വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും പഞ്ചായത്തിൻ്റെ മുൻപിൽ സരിതയുടെ കോലം കത്തിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഈ വിധി സ്വാഗതർഹമാണെന്നും സ്ഥാനമാനങ്ങൾക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി കുറുമാറുന്ന എല്ലാ രാഷ്ട്രിയക്കാർക്കും പൊതു പ്രവർത്തകർക്കും ഇത് ഒരു പാഠമാണെന്നും ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പറഞ്ഞു.