പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വർണം കൊളളയടിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് എആർ ക്യാംപിലെ പുറത്ത് നിന്നുളള ഭക്ഷണം വാങ്ങി നൽകിയതായി ആരോപണം. ഉച്ചഭക്ഷണത്തിനായി പുറത്തു നിന്നും തൈര് വാങ്ങി നൽകിയെന്നാണ് ആരോപണം. ഉച്ചഭക്ഷണത്തിന് തൈര് വേണമെന്നു പോറ്റിആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ക്യാൻ്റീൻ ജീവനക്കാരൻ തൈര് വാങ്ങിയത്. പുറത്ത് നിന്നുമുളള ഭക്ഷണം വാങ്ങി നൽകിയെന്ന ഗുരുതര സുരക്ഷാ വീഴ്ച അറിഞ്ഞ അന്വേഷണം സംഘത്തിലെ ഉദ്യോഗസ്ഥൻ ജീവനക്കാരനോട് പ്രകോപിതനായെന്നാണ് വിവരം.
