മുംബൈ: നടൻ ഗോവർധൻ അസ്രാനി(84) വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് അന്തരിച്ചു. സംസ്‌കാരം നടത്തിയ ശേഷമാണ് അസ്രാനിയുടെ മരണവാർത്ത പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ആയിരുന്നു അന്ത്യം. സാന്താക്രൂസ് ശ്മ്ശാനത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. നീണ്ട അഞ്ച് പതിറ്റാണ്ട് കാലം സിനമയിലും സീരിയലിലും സജീവമായിരുന്ന അദ്ദേഹം ചില സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഷോലെയിൽ പൊലീസ് ഓഫിസറായി ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം 1970-80 കാലഘട്ടത്തിൽ മാത്രം ഇരുനൂറിലേറെ സിനിമകളുടെ ഭാഗമായി. സംവിധായകൻ പ്രിയദർശൻ ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിൻറെ സാന്നിധ്യമുണ്ടായിരുന്നു.
