VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് ക്യാമ്പയിന് ഇടുക്കി ജില്ലയിൽ തുടക്കമായി; ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടന്നു

തൊടുപുഴ: ജീവിതശൈലീരോഗങ്ങളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ചുമതലയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ. ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്’ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മങ്ങാട്ടുകവല പുതിയ ബസ് സ്റ്റാൻഡിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.

ജീവിതശൈലീ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നതാണ് ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്’ ക്യാമ്പയിൻ. ക്യാമ്പയിൻ്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവല പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സാബിറ ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു.

ആരോഗ്യ പ്രവർത്തകർ, യുവജനങ്ങൾ കുട്ടികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ സുബൈദ സെയ്ത് മുഹമ്മദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സുരേഷ് വർഗീസ് എസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ ഖയസ്,ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.കെ ഷിജു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻ്റ് മീഡിയാ ഓഫീസർ വി.ആർ ഷൈലാഭായി, ആരോഗ്യ കേരളം ജൂണിയർ കൺസൾട്ടൻ്റ് ശ്രീ ജിജിൽ മാത്യു ആരോഗ്യ വകുപ്പ് ജീവനക്കാർ, ആരോഗ്യ കേരളം ജീവനക്കാർ, ആശമാർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *