ന്യൂഡൽഹി: ഹരിയാനയിൽ 25 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടർ 23ലെ സുഹൃത്തിൻറെ വീട്ടിൽ നിന്ന് മടങ്ങി വരുകയായിരുന്നു യുവതി. വതി കല്യാൺപുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനിൽക്കുമ്പോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നൽകുന്നത്. തുടർന്ന് ഗുരുഗ്രാമിലേക്ക് വാഹനമെടുക്കുകയും ഒരു കുന്നിൻറെ ഭാഗത്ത് വാഹനം നിർത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് വിവരം.
