VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഖജനാവിൽ നിന്നും പണമെടുത്ത് സി.പി.എം തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ല; വി.ഡി സതീശൻ

തിരുവനന്തപുരം: ഖജനാവിൽ നിന്നും പണമെടുത്ത് സി.പി.എം തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ ചെലവിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും പിണറായി വിജയൻ എന്ന ഉത്തരം കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്ന നാണംകെട്ട പരിപാടിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ഇപ്പോഴും ഇടതു മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒരു പരാമർശവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ല. തിരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകും. എൽ.ഡി.എഫിലും എൻ.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫിലേക്ക് വരുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *