VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊടുപുഴ – ആനക്കയം റോഡിൽ ഇഞ്ചിയാനി പാലപ്പിള്ളി ഭാഗത്ത് അമിത ലോഡുമായെത്തിയ ടോറസുകൾ കയറി കുടിവെള്ള പൈപ്പ് പൊട്ടി

തൊടുപുഴ: അഞ്ചിരി , ഇഞ്ചിയാനി, പാലപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലെ പാറമടകളിൽ നിന്നും അമിത ലോഡുമായെത്തുന്ന ടോറസുകൾ കയറി പൈപ്പ് പൊട്ടിയ നിലയിൽ. തൊടുപുഴ – ആനക്കയം റോഡിൽ ഇഞ്ചിയാനി പാലപ്പിള്ളി ഭാഗത്താണ് പൈപ്പ് പൊട്ടിയത്. തുടർന്ന് ഇത് മാറ്റി സ്ഥാപിക്കേണ്ടി വന്നതിനാൽ ഏറെ ബുധിമുട്ടനുഭവിക്കുകയാണ് പ്രദേശവാസികൾ. അഞ്ച് പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം തടസപ്പെട്ടു. ഇതിന് പുറമേ ബസുകൾ നിയന്ത്രിച്ചതു മൂലം യാത്രാ ക്ലേശവുമുണ്ട്. 10 ടണ്ണിൽ കുടിയ ഭാര വാഹനങ്ങൾ ഓടാൻ പറ്റാത്ത റോഡിൽ കുടി 70 – 80 ഉം ടൺ ഉള്ള ഭാരവാഹനങ്ങൾ ഓടുന്നത് മൂലമാണ് റോഡ് താഴ്ന്ന് പൈപ്പുകൾ പൊട്ടുവാൻ കാരണമാവുന്നതെന്ന് ആരോപണം ഉയരുന്നു. ഭാരവാഹങ്ങൾ നിയന്ത്രിക്കുകയോ അല്ലെങ്കിൽ ഇത് പോലെ ഉള്ള ഭാര വാഹനങ്ങൾ ഓടാൻ പറ്റുന്ന റോഡുകൾ നിർമ്മിക്കുകയോ ചെയ്തിട്ട് വേണം ഇതിലെ ടോറസ് ലോറികൾ കടത്തിവിടാവൂ എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *